Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AdoorPrakash

എ​ല്ലാം മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ അ​നു​മ​തി​യോ​ടെ; അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ ആ​രോ​പ​ണം ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്ക് പ​രാ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും പാ​ർ​ട്ടി​യു​ടെ ന​യ​ങ്ങ​ൾ​ക്കും രീ​തി​ക​ൾ​ക്കും അ​നു​സ​രി​ച്ചാ​ണ് എ​ടു​ക്കു​ന്ന​ത്. മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് ഓ​രോ തീ​രു​മാ​ന​വും കൈ​ക്കൊ​ള്ളു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പാ​ർ​ട്ടി​യെ​യും മു​ന്ന​ണി​യെ​യും അ​വ​ഗ​ണി​ച്ച് മു​ഖ്യ​മ​ന്ത്രി ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നു​വെ​ന്നും യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ​ന്ന നി​ല​യി​ൽ ത​ന്നെ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്നു​മാ​ണ് അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ. പ്ര​ധാ​ന​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​റി​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​രാ​തി​പ്പെ​ട്ടി​രു​ന്നു. മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ നേ​രി​ൽ ക​ണ്ടാ​ണ് അ​ടൂ​ർ പ്ര​കാ​ശ് പ​രാ​തി​ക​ൾ അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള കൂ​ട്ടാ​യ ച​ർ​ച്ച​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഹൈ​ക്ക​മാ​ൻ​ഡ് ത​ല​ത്തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്. അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ​രാ​തി​യി​ൽ ഉ​ട​ന​ടി തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​ക​ളി​ല്ല. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള ദേ​ശീ​യ നേ​താ​ക്ക​ൾ.

Kerala

വി.​ഡി. സ​തീ​ശ​നെ​തി​രാ​യ പ​രാ​തി ഹൈ​ക്ക​മാ​ന്‍​ഡി​ന് കൈ​മാ​റാ​ൻ അ​ടൂ​ർ പ്ര​കാ​ശ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രാ​യ പ​രാ​തി യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ര്‍ പ്ര​കാ​ശ് തി​ങ്ക​ളാ​ഴ്ച കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡി​ന് ന​ല്‍​കും. അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ​രാ​തി​യോ​ടു​ള്ള ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​തി​ക​ര​ണ​മ​റി​ഞ്ഞ ശേ​ഷം തു​ട​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് വി.​ഡി. ക്യാ​മ്പി​ന്‍റെ തീ​രു​മാ​നം.

അ​തേ​സ​മ​യം പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഡ​ല്‍​ഹി​യി​ലെ​ത്തു​ന്ന സ​ണ്ണി ജോ​സ​ഫും സം​സ്ഥാ​ന​ത്തെ സം​ഘ​ട​നാ വി​ഷ​യ​ങ്ങ​ള്‍ പാ​ര്‍​ട്ടി നേ​തൃ​ത്വ​വു​മാ​യി ച​ര്‍​ച്ച ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം. കേ​ര​ള​ത്തി​ലെ സം​ഘ​ട​നാ കാ​ര്യ​ങ്ങ​ൾ ഡ​ൽ​ഹി​യി​ൽ പ​റ​യു​മെ​ന്ന് സ​ണ്ണി ജോ​സ​ഫ് അ​റി​യി​ച്ചു.

 

Kerala

വി.​ഡി. സ​തീ​ശ​നും ഡ​ൽ​ഹി​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രേ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ തു​റ​ന്നുപ​റ​ച്ചി​ലി​നെ തു​ട​ർ​ന്നു​ണ്ടാ​യ പോ​ര് ഒ​ടു​ങ്ങാ​തെ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ഘ​ട​കം.

ഇ​നി സം​സ്ഥാ​ന ത​ല​ത്തി​ൽ സ​മ​വാ​യ​ത്തി​നി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് ഇ​രു വി​ഭാ​ഗ​ങ്ങ​ളും. ഹൈ​ക്ക​മാ​ൻ​ഡി​നു പ​രാ​തി ന​ൽ​കു​മെ​ന്ന അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​നു​പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും അ​ടു​ത്ത ദി​വ​സം ഡ​ൽ​ഹി​ക്കു പോ​കു​ന്നു​ണ്ട്. ഹൈ​ക്ക​മാ​ൻ​ഡ് ന​ട​ത്തു​ന്ന ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​ർ​ദേ​ശ​ങ്ങ​ളി​ൽ മാ​ത്രം സ​മ​വാ​യം മ​തി​യെ​ന്നാ​ണ് ഇ​രു വി​ഭാ​ഗ​ങ്ങ​ളു​ടെ​യും നി​ല​പാ​ട്.

ച​ർ​ച്ച​യി​ല്ലാ​തെ​യു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രേ നേ​ര​ത്തേത​ന്നെ ഇ​ട​പെ​ടീ​ൽ വേ​ണ്ടി​യി​രു​ന്നെ​ന്ന നി​ല​പാ​ടാ​ണ് വി.​ഡി. സ​തീ​ശ​ൻ വി​രു​ദ്ധ പ​ക്ഷ​ത്തി​നു​ള്ള​ത്. നേ​ര​ത്തേ​ത​ന്നെ പ​ര​സ്യ വി​മ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ ഇ​ത്ര​ത്തോ​ളം കൈ​വി​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മാ​യി​രു​ന്നി​ല്ലെ​ന്നും അ​വ​ർ വി​ല​യി​രു​ത്തു​ന്നു.

കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി​യെ അ​റി​യി​ക്കാ​തെ കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം വി​ളി​ച്ച​പ്പോ​ൾ​ത​ന്നെ ഇ​തി​നെ​തി​രേ പ്ര​തി​ക​ര​ണം വേ​ണ്ടി​യി​രു​ന്നു. പ്ര​ശ്ന​ങ്ങ​ൾ വ​ഷ​ളാ​ക്കേ​ണ്ടെ​ന്നു ക​രു​തി അ​ന്നു മി​ണ്ടാ​തി​രു​ന്ന​പ്പോ​ൾ, പ്ര​ശ്ന​ങ്ങ​ൾ അ​തീ​വ സ​ങ്കീ​ർ​ണാ​വ​സ്ഥ​യി​ലേ​ക്കു വ​ള​ർ​ന്നു.

എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി​യെ ല​ക്ഷ്യ​മി​ട്ട് ഉ​ന്ന​ത​ത​ല അ​ട്ടി​മ​റി നീ​ക്ക​ങ്ങ​ളാ​ണ് എ​തി​ർ വി​ഭാ​ഗം ന​ട​ത്തി​യ​തെ​ന്നാ​ണ് വി.​ഡി. ക്യാ​ന്പി​ന്‍റെ ആ​രോ​പ​ണം. ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ​ന​ട​ക്കം എ​ല്ലാ കാ​ര്യ​ങ്ങ​ളും യു​ഡി​എ​ഫ് ഉ​ഭ​യ​ക​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യാ​ണ് തീ​രു​മാ​നി​ച്ച​ത്.

വി.​ഡി. സ​തീ​ശ​നെ പി​ന്തു​ണ​ച്ചു പ്ര​മു​ഖ ഘ​ട​ക​ക​ക്ഷി​യാ​യ മു​സ്‌​ലിം ലീ​ഗും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ച​ർ​ച്ച​ക​ളി​ലൂ​ടെ​യാ​ണ് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മി​ഷ​ൻ അ​ട​ക്ക​മു​ള്ള പ​ദ​വി​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നാ​ണ് ലീ​ഗി​ന്‍റെ​യും നി​ല​പാ​ട്. വ​രു​ന്ന ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഡ​ൽ​ഹി​ക്കു പോ​കു​ന്നു​ണ്ട്. ഏ​ഴി​നു ന​ട​ക്കു​ന്ന ജി​എ​സ്ടി കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, ഇ​പ്പോ​ഴ​ത്തെ രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഡ​ൽ​ഹി യാ​ത്ര ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്. കെ​പി​സി​സി​ക്ക് പു​തി​യ അ​ധ്യ​ക്ഷ​ൻ വേ​ണ​മെ​ന്ന ആ​വ​ശ്യ​വും മു​ഖ്യ​മ​ന്ത്രി​യും കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളും നേ​ര​ത്തേ​ത​ന്നെ ഹൈ​ക്ക​മാ​ൻ​ഡി​നു മു​ന്നി​ൽ വ​ച്ചി​രു​ന്നു.

സ​ർ​ക്കാ​ർ-​പാ​ർ​ട്ടി ഏ​കോ​പ​ന​ത്തി​ന് നാ​ലോ അ​ഞ്ചോ മു​തി​ർ​ന്ന നേ​താ​ക്ക​ൾ അ​ട​ങ്ങി​യ സ​മി​തി വേ​ണ​മെ​ന്ന ആ​വ​ശ്യം നേ​ര​ത്തേ കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി​യും ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തെ​ല്ലാം ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ കോ​ർ​ട്ടി​ൽ പൊ​ടി​പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മു​ണ്ടാ​കു​ന്ന​തി​ന് അ​നു​സ​രി​ച്ചു മാ​ത്ര​മേ ഇ​നി കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ൽ സ​മ​വാ​യ നീ​ക്കം ന​ട​ക്കു​ക​യു​ള്ളു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Kerala

യു​ഡി​എ​ഫി​ല്‍ പ്ര​തി​സ​ന്ധി​യി​ല്ല; അ​ടൂ​ര്‍ പ്ര​കാ​ശ്

പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫി​ല്‍ പ്ര​തി​സ​ന്ധി​യി​ല്ലെ​ന്നും എ​ന്നാ​ല്‍ താ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ല്‍ ഉ​റ​ച്ചു നി​ല്‍ക്കു​ന്നു​വെ​ന്ന് ക​ണ്‍വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി. അ​ടൂ​രി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​മ​ര്‍ശ​നം സ്വ​ന്തം അ​നു​ഭ​വ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ല്‍ പ​റ​ഞ്ഞ​താ​ണ്. ആ​രു​ടെ ഭാ​ഗ​ത്തു നി​ന്നും ഒ​രു സ​മ​വാ​യ​ശ്ര​മ​വും ഉ​ണ്ടാ​യി​ട്ടി​ല്ല. കോ​ണ്‍ഗ്ര​സി​ല്‍ താ​ന്‍ ഒ​റ്റ​യ്ക്കാ​ണ്. ആ​രു​ടെ​യും പി​ന്തു​ണ​യി​ല്ല​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു.

Kerala

അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശി​​​ന്‍റെ പരാതിയിൽ ഹൈ​ക്ക​മാ​ൻ​ഡ് നി​ല​പാ​ടെ​ടു​ക്കും: മ​​​​ന്ത്രി സ​​​​ണ്ണി ജോ​​​​സ​​​​ഫ്.

ഇ​​​​രി​​​​ട്ടി: യു​​​​ഡി​​​​എ​​​​ഫ് ക​​​​ൺ​​​​വീ​​​​ന​​​​ർ അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് നി​​​​ല​​​​പാ​​​​ടെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് മ​​​​ന്ത്രി സ​​​​ണ്ണി ജോ​​​​സ​​​​ഫ്. അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ് എ​​​​ഐ​​​​സി​​​​സി അം​​​​ഗ​​​​വും മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​വു​​​​മാ​​​​ണ്.

അ​​​​ദ്ദേ​​​​ഹം​​​ത​​​​ന്നെ ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡി​​​​നു പ​​​​രാ​​​​തി ന​​​​ൽ​​​​കു​​​​മെ​​​​ന്നു മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യി അ​​​​ഭി​​​​പ്രാ​​​​യം പ​​​​റ​​​​യേ​​​​ണ്ട​​​​ന്നാ​​​​ണു ത​​​​ന്‍റെ നി​​​​ല​​​​പാ​​​​ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു പ​​​​റ​​​​ഞ്ഞു.

എം.​​​​കെ. മു​​​​നീ​​​​റി​​​​നു കാ​​​​ബി​​​​ന​​​​റ്റ് പ​​​​ദ​​​​വി ന​​​​ൽ​​​​കി​​​​യ​​​​ത് അ​​​​ർ​​​​ഹ​​​​ത​​​​യ്ക്കു​​​​ള്ള അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​ണ്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​ഷ​​​​നെ​​​​തി​​​​രേ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​ മു​​​​ന്ന​​​​ണി ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​ക്ഷോ​​​​ഭം ശ​​​​ക്ത​​​​മാ​​​​യി​​​ത്ത​​​​ന്നെ തു​​​​ട​​​​രു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ഡി​​​​സി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രാ​​​​യ ബെ​​​​ന്നി തോ​​​​മ​​​​സ്, ടി.​​​​എ.​ ജ​​​​സ്റ്റി​​​​ൻ എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.

Kerala

പാ​ർ​ട്ടി​ക്കാ​ര്യ​ങ്ങ​ൾ പാ​ർ​ട്ടി വേ​ദി​ക​ളി​ൽ ച​ർ​ച്ച​ചെ​യ്യ​ണം; അ​ടൂ​ർ പ്ര​കാ​ശി​ന്‍റേ​ത് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: അ​ടൂ​ർ പ്ര​കാ​ശ് ന​ട​ത്തി​യ പ​രാ​മ​ർ​ശം അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണെ​ന്നും അ​ത് താ​നു​മാ​യി കൂ​ട്ടി​ച്ചേ​ർ​ക്കേ​ണ്ട​തി​ല്ലെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. എ​ന്ത് വി​ഷ​യ​മു​ണ്ടാ​യാ​ലും ത​ന്നെ പ്ര​തി​യാ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. പാ​ർ​ട്ടി​യി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണ്

എ​ന്നാ​ൽ പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ പാ​ർ​ട്ടി വേ​ദി​ക​ളി​ൽ മാ​ത്ര​മാ​ണ് പ​റ​യേ​ണ്ട​ത്. അ​തി​ന് അ​വ​സ​രം ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ൽ നേ​താ​ക്ക​ളോ​ട് കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കാം. ത​ന്‍റെ ശൈ​ലി അ​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ നാ​ലു​മാ​സ​വും സ​ർ​ക്കാ​രി​നൊ​പ്പ​മാ​ണ് താ​ൻ നി​ന്ന​തെ​ന്നും കെ.​സി പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ൽ ശ​ക്ത​രും ക​ഴി​വു​ള്ള​വ​രും അ​ല്ലാ​ത്ത​വ​രു​മാ​യ നി​ര​വ​ധി നേ​താ​ക്ക​ന്മാ​രു​ണ്ട്. അ​വ​രു​ടെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ളെ പെ​ട്ടെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ലു​മാ​യി കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ന്നു. എ​ന്തി​നാ​ണ് വീ​ണ്ടും വീ​ണ്ടും ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. 2029-ൽ ​രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യം ത​ക​ർ​ക്കു​ന്ന സി​സ്റ്റ​ത്തെ മാ​റ്റി അ​വി​ടെ ഒ​രു പു​തി​യ ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​നെ കൊ​ണ്ടു​വ​രാ​ൻ ക​ഴി​യ​ണം.

അ​തി​നു​ള്ള ജോ​ലി ചെ​യ്യു​ക എ​ന്ന​താ​ണ് ത​ന്‍റെ മ​ന​സി​ലു​ള്ള ഒ​രേ​യൊ​രു ചി​ന്ത. ഇ​തി​നാ​യി എ​ന്ത് ത്യാ​ഗം സ​ഹി​ക്കാ​നും ത​യാ​റാ​യി ജോ​ലി ചെ​യ്യു​ന്ന ആ​ളാ​ണ് താ​നെ​ന്നും മ​റ്റു​ള്ള​വ​രും അ​ങ്ങ​നെ​യാ​യി​രി​ക്കും എ​ന്ന് വി​ശ്വ​സി​ക്കു​ന്ന​താ​യും അ​ദേ​ഹം പ​റ​ഞ്ഞു.

Kerala

അടൂർ പ്രകാശ് കൊളുത്തിയ വിവാദം; ഹൈക്കമാൻഡിന് അതൃപ്തി, ഇടപെട്ട് ഖാർഗെ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ കെപിസിസി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തി വിമർശനം ഉന്നയിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്‍റെ നടപടിയിൽ ഹൈക്കമാൻഡിനും അതൃപ്തി.

യുഡിഎഫ് കൺവീനറുടെ പരസ്യപ്രസ്താവനയിൽ വി.ഡി. സതീശൻ എഐസിസി സെക്രട്ടറി ദീപാ ദാസ് മുൻഷിയോട് പരാതി അറിയിച്ചു. അടൂർ പ്രകാശും മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിക്കെതിരേ പരാതി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ഈ വിഷയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ ദീപാ ദാസ് മുൻഷിയെ ചുമതലപ്പെടുത്തി.

പാർട്ടി സർക്കാർ ഏകോപനം ഇല്ലാതെയാണ് മുഖ്യമന്ത്രിയുടെ പോക്കെന്നും യുഡിഎഫിൽ ആലോചിക്കാതെയാണ് പല കാര്യങ്ങളും സ്വന്തം നിലയ്ക്ക് മുഖ്യമന്ത്രി തീരുമാനിക്കുന്നത് എന്നുമാണ് അടൂർ പ്രകാശ് ഹൈക്കമാൻഡിനെ ബോധിപ്പിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലി കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കും ഘടകകക്ഷി നേതാക്കൾക്കും അതിർത്തിയുണ്ടെന്നും കോൺഗ്രസിലെ പല നേതാക്കളും ഹൈക്കമാൻഡിന് പരാതി അറിയിച്ചിട്ടുണ്ട്.

കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വാർത്താ സമ്മേളനം നടത്തി മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിക്കെതിരെ വിമർശനം ഉന്നയിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കളും മന്ത്രിമാരും രംഗത്തെത്തിയിട്ടുണ്ട്.

ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി മുസ്‌ലിം ലീഗിലെ എം.കെ. മുനീറിനെ തീരുമാനിച്ച കാര്യം യുഡിഎഫ് ചർച്ച ചെയ്തിട്ടില്ല എന്നും താനിക്കാര്യം അറിഞ്ഞിട്ടില്ലെന്നും അടൂർ പ്രകാശ് പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു. പല കാര്യങ്ങളും മുഖ്യമന്ത്രി താനുമായി കൂടിയാലോചന നടത്താറില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.

സംഭവം വിവാദമായെങ്കിലും താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു എന്നും അനുഭവത്തിൽ വെളിച്ചത്തിൽ ഉള്ള കാര്യങ്ങളാണ് താൻ വ്യക്തമാക്കിയത് എന്നും അടൂർ പ്രകാശ് ആവർത്തിച്ച് പറഞ്ഞതും വിവാദത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. മന്ത്രി കെ. മുരളീധരൻ മുഖ്യമന്ത്രിക്ക് പൂർണ പിന്തുണ നൽകിക്കൊണ്ട് അടൂർ പ്രകാശിന്‍റെ വിമർശനങ്ങളെ തള്ളിക്കളഞ്ഞിരിക്കുകയാണ്.

യുഡിഎഫ് സർക്കാർ അധികാരത്തിലേറി 100 ദിവസങ്ങൾ പിന്നിട്ടിട്ടും മുന്നണിയിൽ തർക്കങ്ങളും വാക്കേറ്റങ്ങളും ഉണ്ടാകുന്നത് ജനങ്ങളുടെ പ്രതീക്ഷയ്ക്ക് മങ്ങൽ വരുത്തുന്നതിന് കാരണമായിട്ടുണ്ട് എന്നാണ് ഭൂരിഭാഗം കോൺഗ്രസ് നേതാക്കളുടെയും അഭിപ്രായം.

ജനങ്ങൾ നൽകിയ വിശ്വാസവും പ്രതീക്ഷയും കാത്തുസൂക്ഷിക്കണമെന്നും ഗാന്ധിയൻ ആദർശങ്ങൾ മുറുകെപ്പിടിച്ച് മുന്നോട്ട് പോകണമെന്നും ഈ വിഷയത്തിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

Kerala

സതീശനെതിരെ ആഞ്ഞടിച്ച് അടൂർ പ്രകാശ്; യുഡിഎഫിൽ ഏകോപനമില്ലെന്ന് ആക്ഷേപം

തിരുവനന്തപുരം: യുഡിഎഫിനെതിരെയും മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും കടുത്ത അതൃപ്തിയുമായി എംപിയും യുഡിഎഫ് കൺവീനറുമായ അടൂർ പ്രകാശ് രംഗത്ത്. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ചില സ്ഥലങ്ങളിൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയാതെ പോയെങ്കിലും, വലിയ പരിക്കില്ലാതെ 18 സീറ്റുകൾ യുഡിഎഫ് നേടിയെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്‍റെ യോഗം അടുത്തകാലത്തൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയാണ് അതിന് മുൻകൈ എടുക്കേണ്ടത്. അദ്ദേഹം കാര്യങ്ങൾ തീരുമാനിക്കാത്തതുകൊണ്ട് യോഗം കൂടാൻ സാധിച്ചിട്ടില്ലെന്നും അടുർ പ്രകാശ് തുറന്നടിച്ചു.

പല കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. അഭിപ്രായഭിന്നതകൾ ഉണ്ടാകുമ്പോൾ നേതൃത്വത്തെയാണ് അറിയിക്കാറുള്ളതെന്നും തനിക്ക് ചുമതല നൽകിയത് എഐസിസി ആണെന്നും അദ്ദേഹം വ്യക്തമാക്കി.

അതൃപ്തി അറിയിക്കേണ്ടിടത്ത് അറിയിക്കുമെന്നും ഉപതെരഞ്ഞെടുപ്പിൽ ഏകോപന കുറവുണ്ടായിട്ടുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. സ്റ്റേറ്റ് കമ്മിറ്റി വിളിച്ചുകൂട്ടേണ്ടത് കൺവീനറുടെ ചുമതലയാണെങ്കിലും അത് ചെയർമാന്‍റെ അനുമതിയോടെയാണ് ചെയ്യേണ്ടത്. എന്നാൽ ഇത്തരം കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ചെവിയിൽ പോയി ഓതേണ്ട കാര്യമില്ലെന്നും എത്രയും വേഗം ഇതിന് പരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

അർഹതപ്പെട്ട ആളുകൾക്ക് സ്ഥാനം കിട്ടേണ്ടതുണ്ട്. തന്നെ അവഗണിക്കുന്നുണ്ടോ എന്നത് മാധ്യമങ്ങൾ വിലയിരുത്തട്ടെ എന്നും എം.കെ. മുനീറിന്‍റെ പദവി അർഹതപ്പെട്ട ആളുകൾക്ക് തന്നെയാണ് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. അർഹതപ്പെടാത്ത ആർക്കും പദവി നൽകിയെന്ന് താൻ പറയുന്നില്ല. ഇത് സംബന്ധിച്ച് എഐസിസിക്ക് കത്ത് നൽകുമെന്ന് അദ്ദേഹം വിശദമാക്കി.

യുഡിഎഫിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയാൻ പറ്റാത്ത സ്ഥിതിയുണ്ടെന്നും അതിൽ തനിക്ക് ഖേദമുണ്ടെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. ഒരു ചർച്ചയോ ആലോചനയോ ഇല്ലാതെയാണ് പല കാര്യങ്ങളും ഇവിടെ നടക്കുന്നത്. ഇതിലുള്ള തന്‍റെ അതൃപ്തി പരസ്യമായി വ്യക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ക്യാബിനറ്റ് പദവി നൽകിയത് അർഹതയുള്ള ആളുകൾക്കാണ്. എന്നാൽ മുന്നണി കൺവീനർ എന്ന നിലയിൽ ഇതുമായി ബന്ധപ്പെട്ട യാതൊരു ചർച്ചയും തന്നെ അറിയിച്ചിട്ടില്ല. കൺവീനറെ കാര്യങ്ങളൊന്നും അറിയിച്ചിട്ടില്ല എന്നത് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താൻ പറഞ്ഞതല്ല. എന്നാലും യുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്ന അതൃപ്തി എഐസിസിയെ അറിയിക്കുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

Kerala

പി​എം ശ്രീ: അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശി​​​​നെ ത​​​​ള്ളി കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പുരം: പി​​​​എം ശ്രീ ​​​​പ​​​​ദ്ധ​​​​തി​​​​യെ​​​​ച്ചൊ​​​​ല്ലി യു​​​​ഡി​​​​എ​​​​ഫി​​​​ൽ വി​​​​ള്ള​​​​ൽ. പ​​​​ദ്ധ​​​​തി ന​​​​ട​​​​ത്തി​​​​പ്പ് സം​​​​ബ​​​​ന്ധി​​​​ച്ച് യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ്‍​വീ​​​​ന​​​​ർ അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ന​​​​ട​​​​ത്തി​​​​യ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ത്തെ പൂ​​​​ർ​​​​ണ​​​​മാ​​​​യും ത​​​​ള്ളി​​​​ക്കൊ​​​​ണ്ട് മു​​​​സ്‌​​​​ലിം ലീ​​​​ഗ് നേ​​​​താ​​​​വ് പി.​​​​കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി രം​​​​ഗ​​​​ത്തു വ​​​​ന്ന​​​​തോ​​​​ടെ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​നു​​​​ള്ളി​​​​ലെ ചേ​​​​രി​​​​തി​​​​രി​​​​വ് വ്യ​​​​ക്ത​​​​മാ​​​​യി​​​​രി​​​​ക്കുകയാ​​​​ണ്.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഇ​​​​ന്ദി​​​​രാ​​​​ഭ​​​​വ​​​​നി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ് പ​​​​റ​​​​ഞ്ഞ​​​​ത്, യു​​​​ഡി​​​​എ​​​​ഫ് യോ​​​​ഗ​​​​ത്തി​​​​ൽ പി​​​​എം ശ്രീ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ച​​​​ർ​​​​ച്ച ന​​​​ട​​​​ന്നു​​​​വെ​​​​ന്നും കേ​​​​ന്ദ്ര​​​​ത്തി​​​​ൽനി​​​​ന്നു​​​​ള്ള ഫ​​​​ണ്ട് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട​​​​താ​​​​ണെ​​​​ന്നും പി​​​​എം ശ്രീ ​​​​ന​​​​ട​​​​പ്പാ​​​​ക്കേ​​​​ണ്ട സ്കൂ​​​​ളു​​​​ക​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​ൽ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ കൈ​​​​ക്കൊ​​​​ള്ളു​​​​മെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഇ​​​​ന്ന​​​​ലെ മു​​​​സ്‌​​​​ലിം ലീ​​​​ഗ് നേ​​​​താ​​​​വും മ​​​​ന്ത്രി​​​​യു​​​​മാ​​​​യ പി.​​​​കെ. കു​​​​ഞ്ഞാ​​​​ലിക്കു​​​​ട്ടി അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശി​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​നെ​​​​തി​​​​രേ രം​​​​ഗ​​​​ത്തു വ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് പി​​​​എം ശ്രീ​​​​യി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​ലെ വി​​​​ള്ള​​​​ൽ വ്യ​​​​ക്ത​​​​മാ​​​​യ​​​​ത്.

യു​​​​ഡി​​​​എ​​​​ഫ് യോ​​​​ഗ​​​​ത്തി​​​​ൽ പി​​​​എം ശ്രീ ​​​​സം​​​​ബ​​​​ന്ധി​​​​ച്ച് യാ​​​​തൊ​​​​രു ച​​​​ർ​​​​ച്ച​​​​യും ന​​​​ട​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്നും ഇ​​​​പ്പോ​​​​ൾ വ​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന ചി​​​​ല വാ​​​​ർ​​​​ത്ത​​​​ക​​​​ൾ 101 ശ​​​​ത​​​​മാ​​​​ന​​​​വും തെ​​​​റ്റാ​​​​ണെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം.
പി​​​​എം ശ്രീ ​​​​സം​​​​ബ​​​​ന്ധി​​​​ച്ച് തീ​​​​രു​​​​മാ​​​​നം കൈ​​​​ക്കൊ​​​​ള്ളാ​​​​നാ​​​​യി നി​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ള്ള മ​​​​ന്ത്രി​​​​സ​​​​ഭാ ഉ​​​​പ​​​​സ​​​​മി​​​​തി​​​​യു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​വും തു​​​​ട​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കൈ​​​​ക്കൊ​​​​ള്ളു​​​​ക​​​​യെ​​​​ന്നും കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി പറഞ്ഞു.

കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ് ത​​​​ന്‍റെ പ​​​​ഴ​​​​യ നി​​​​ല​​​​പാ​​​​ടി​​​​ൽ നി​​​​ന്നു മലക്കംമറിഞ്ഞു. ഇ​​​​ന്ന​​​​ലെ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ ക​​​​ണ്ട യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ്‍​വീ​​​​ന​​​​ർ, പി​​​​എം ശ്രീ ​​​​പ​​​​ദ്ധ​​​​തി സം​​​​ബ​​​​ന്ധി​​​​ച്ച് യു​​​​ഡി​​​​എ​​​​ഫ് യോ​​​​ഗ​​​​ത്തി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ന്നും വി​​​​ഷ​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ത​​​​ർ​​​​ക്കമു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്. താ​​​​ൻ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞ​​​​ത് യു​​​​ഡി​​​​എ​​​​ഫി​​​​ൽ ച​​​​ർ​​​​ച്ച​​​​ചെ​​​​യ്ത് തീ​​​​രു​​​​മാ​​​​നം എ​​​​ടു​​​​ക്കു​​​​മെ​​​​ന്നു​​​​മാ​​​​യി പു​​​​തി​​​​യ നിലപാട്.

ഇ​​​​തോ​​​​ടെ ക​​​​ഴി​​​​ഞ്ഞ ഇ​​​​ട​​​​തു സ​​​​ർ​​​​ക്കാ​​​​രി​​​​ൽ സി​​​​പി​​​​എം-​​​​സി​​​​പി​​​​ഐ പ​​​​ര​​​​സ്യ പോ​​​​രി​​​​നു വ​​​​ഴി വ​​​​ച്ച പി​​​​എം ശ്രീ ​​​​ഇ​​​​പ്പോ​​​​ൾ യു​​​​ഡി​​​​എ​​​​ഫി​​​​നും ത​​​​ല​​​​വേ​​​​ദ​​​​ന​​​​യാ​​​​യി​​​​രി​​​​ക്കു​​ക​​യാ​​​​ണ്. പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യ്ക്ക് കേ​​​​ന്ദ്ര​​​​ത്തി​​​​ൽനി​​​​ന്നുള്ള ഫ​​​​ണ്ടു​​​​ക​​​​ൾ ല​​​​ഭി​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യമു​​​​ണ്ടാ​​​​വും.

പി​​​​എം ശ്രീ​​​​യി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ച്ച മ​​​​ന്ത്രി​​​​സ​​​​ഭാ ഉ​​​​പ​​​​സ​​​​മി​​​​തി ഇ​​​​തു​​​​വ​​​​വ​​​​രെ റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കി​​​​യി​​​​ട്ടി​​​​ല്ല. നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​നി യു​​​​ഡി​​​​എ​​​​ഫ് യോ​​​​ഗം ഓ​​​​ണ​​​​ത്തി​​​​നു ശേ​​​​ഷ​​​​മേ ഉ​​​​ണ്ടാ​​​​വു​​​​ക​​​​യു​​​​ള്ളു.

Kerala

പി​എം​ശ്രീ പ​ദ്ധ​തി; മ​ല​ക്കം മ​റി​ഞ്ഞ് അ​ടൂ​ർ പ്ര​കാ​ശ്

തി​രു​വ​ന​ന്ത​പു​രം: പി​എം​ശ്രീ പ​ദ്ധ​തി​ നി​ല​പാ​ടി​ൽ മ​ല​ക്കം മ​റി​ഞ്ഞ് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്. പ​ദ്ധ​തി​യി​ൽ തു​ട​ര​ണ​മെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും വി​ഷ​യം യു​ഡി​എ​ഫി​ൽ ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്നു​മാ​ണ് അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ നി​ല​പാ​ട്. പ​ദ്ധ​തി​യി​ൽ തു​ട​ര​ണോ വേ​ണ്ട​യോ എ​ന്ന​ത് ഉ​പ​സ​മി​തി റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞ​തി​ൽ വൈ​രു​ദ്ധ്യ​മൊ​ന്നു​മി​ല്ലെ​ന്നും വി​ഷ​യ​ത്തി​ൽ യാ​തൊ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ പി​എം ശ്രീ ​ന​ട​പ്പാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഗൗ​ര​വ​മു​ള്ള ച​ർ​ച്ച ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ് ലീ​ഗ് നേ​തൃ​ത്വം പ​റ​യു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് നേ​താ​വ് ദേ​വ​രാ​ജ​ൻ ചി​ല കാ​ര്യ​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു​വെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി അ​ന്തി​മ തീ​രു​മാ​നം പ​റ​ഞ്ഞി​രു​ന്നി​ല്ല.

വി​ഷ​യ​ത്തി​ൽ മ​ന്ത്രി​മാ​രു​ടെ സ​ബ് ക​മ്മി​റ്റി​യെ യു​ഡി​എ​ഫ് നി​യോ​ഗി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഈ ​ക​മ്മി​റ്റി ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല. ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ന​ൽ​കും മു​മ്പ് എ​ങ്ങ​നെ​യാ​ണ് പി​എം ശ്രീ ​ന​ട​പ്പാ​ക്കു​മെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ പ്ര​ഖ്യാ​പി​ച്ച​ത് എ​ന്നാ​ണ് ലീ​ഗ് നേ​തൃ​ത്വ​ത്തി​ന്‍റെ ചോ​ദ്യം. ഈ ​വി​യോ​ജി​പ്പാ​ണ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ച​ത്.

Kerala

പി​എം ശ്രീ​യി​ൽനി​ന്നു പി​ൻ​വാ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്ന് യു​ഡി​എ​ഫ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്തു കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യി ഒ​​​​പ്പു​​​​വ​​​​ച്ച പി​​​​എം ശ്രീ ​​​​പ​​​​ദ്ധ​​​​തി സം​​​​ബ​​​​ന്ധി​​​​ച്ച ധാ​​​​ര​​​​ണാ പ​​​​ത്ര​​​​ത്തി​​​​ൽ​​​​നി​​​​ന്നു പി​​​​ൻ​​​​വാ​​​​ങ്ങാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നു യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ്‍​വീ​​​​ന​​​​ർ അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ്.

ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​രാ​​​​ണ് കേ​​​​ന്ദ്ര​​​​വു​​​​മാ​​​​യി ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ത്തി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ച​​​​ത്. പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മ​​​​ന്ത്ര​​​​സ​​​​ഭാ ഉ​​​​പ​​​​സ​​​​മി​​​​തി​​​​യു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടു​​​​കൂ​​​​ടി പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​വും തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി .

ഫ​​​​ണ്ട് സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ കൈ​​​​ക്കൊ​​​​ള്ളു​​​​മെ​​​​ന്നും അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

Kerala

ബോ​ർ​ഡ്, കോ​ർ​പ​റേ​ഷ​ൻ നി​യ​മ​ന​ങ്ങ​ൾ ഉ​ട​ൻ: അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ വി​​​​വി​​​​ധ ബോ​​​​ർ​​​​ഡ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലെ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​ട​​​​ൻ ന​​​​ട​​​​ത്തു​​​​മെ​​​​ന്നു യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ്‍​വീ​​​​ന​​​​ർ അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ്. ഇ​​​​ത് സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ൾ ഉ​​​​ട​​​​ൻ പൂ​​​​ർ​​​​ത്തി​​​​യാ​​​​കും.

എ​​​​ൽ​​​​ഡി​​​​എ​​​​ഫ് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ വ​​​​ഹി​​​​ക്കു​​​​ന്ന ബോ​​​​ർ​​​​ഡ്, കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സ്ഥാ​​​​ന​​​​ങ്ങ​​​​ൾ അ​​​​വ​​​​ർ സ്വ​​​​മേ​​​​ധ​​​​യാ രാ​​​​ജി​​​​വ​​​​യ്ക്കു​​​​ന്ന​​​​താ​​​​ണ് ഉ​​​​ചി​​​​തം.

സ​​​​ർ​​​​ക്കാ​​​​ർ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി ബോ​​​​ർ​​​​ഡു​​​​ക​​​​ൾ പി​​​​രി​​​​ച്ചു​​​​വി​​​​ടേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യം ഒ​​​​ഴി​​​​വാ​​​​ക്കി മാ​​​​ന്യ​​​​മാ​​​​യി സ്ഥാ​​​​ന​​​​മൊ​​​​ഴി​​​​യു​​​​ന്ന​​​​താ​​​​ണ് ന​​​​ല്ല​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Latest News

Corehub Up